Kerala

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നോട്ടീസ് നാലാം തവണ; വിരട്ടാൻ നോക്കേണ്ടെന്ന് തോമസ് ഐസക്ക്

Posted on

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന് വീണ്ടും ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകണം. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇന്ന് ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം. നേരത്തെ ഈ മാസം 12-ന് ഹാജരാകാന്‍ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 21-വരെ തനിയ്ക്ക് ചില തിരക്കുകളുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇതോടെയാണ് 22-ന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് ഹാജരാകില്ലെന്നാണ് തോമസ് ഐസക്ക് നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. ഇ ഡിയ്ക്ക് ആവശ്യമായ വിവരങ്ങളെല്ലാം കിഫ്ബി ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ടെന്നും തന്നെ വിരട്ടാൻ നോക്കേണ്ടെന്നും തോമസ് ഐസക്ക് പ്രതികരിച്ചിരുന്നു.

ഇത് നാലാം തവണയാണ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് നൽകുന്നത്. നോട്ടീസ് ചോദ്യം ചെയ്ത് കിഫ്ബി ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാനമായ രീതിയിൽ തോമസ് ഐസക്കും കോടതിയെ സമീപിച്ചേക്കും. കിഫ്ബി ധനസമാഹരണത്തിനായി ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സി എ ജി റിപ്പോർ‍ട്ടിന് പിന്നാലെയാണ് ഇ ഡി ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version