Kerala
കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; സഹായവുമായി നടൻ ജയറാം
തൊടുപുഴ: കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായഹസ്തവുമായി നടൻ ജയറാം. അഞ്ച് ലക്ഷം രൂപ കുട്ടികൾക്ക് ജയറാം നൽകുമെന്നാണ് വിവരം. കുട്ടിക്കർഷകരുടെ വീട്ടിൽ നേരിട്ടെത്തിയാണ് താരം സഹായം കൈമാറുന്നത്.
20 വർഷമായി ഇതുപോലെ പശുക്കളെ വളർത്തുന്ന ഒരാളാണ് ഞാൻ. 10 മിനിറ്റ് കുട്ടികളുടെ അടുത്ത് പോയി ആശ്വസിപ്പിക്കാൻ അർഹനായ ആളാണ് ഞാൻ. നാളെ എന്റെ സിനിമ പ്രൊമോഷനായി വെച്ചിരുന്നു പൈസയാണ് നൽകുന്നത്. ആ പരിപാടി വേണ്ടെന്ന് വച്ച് കുട്ടികൾക്കായി ഈ പൈസ നൽകുന്നതിൽ സന്തോഷമാണ്. ഞാനും ഒരു കർഷകനാണ് അവരുടെ വിഷമം എനിക്ക് മനസിലാകുമെന്നും ജയറാം ട്വന്റിഫോറിനോട് പറഞ്ഞു.
കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.
18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.