India
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് രാജിവെച്ചു
ഹൈദരാബാദ്: തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് രാജിവെച്ചു. പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധിക ചുമതല കൂടി രാജിവെച്ചിട്ടുണ്ട്. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴിസൈ സൗന്ദര്രാജന് ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്നാണ് സൂചന.