India
തമിഴ്നാട്ടിൽ ലോറിക്ക് പിന്നിൽ ബസുകൾ ഇടിച്ചു കയറി 4 മരണം
ചെന്നൈ: തമിഴ്നാട്ടിൽ ലോറിക്ക് പിന്നിൽ ബസുകൾ ഇടിച്ചു കയറി നാല് മരണം.തമിഴ്നാട്ടിലെ മധുരാന്തകത്തിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം.
അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ചെന്നൈയിലേക്ക് പോവുകയായിരുന്ന ഒമ്നി ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടങ്ങൾക്ക് തുടക്കം. ദേശീയപാതയിൽ പൂക്കാതുറയിൽ വെച്ച് ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസിന് നിയന്ത്രണം നഷ്ടപ്പെട്ടു.
തുടർന്ന് ലോറിയിലേക്ക് ഇടിച്ചു കയറിയെ ബസിന് പിന്നിലേക്ക് പുറകെ വരികയായിരുന്ന മറ്റൊരു ബസ് ഇടിക്കുകയായിരുന്നു.