India

‘താജ്മഹലിലെ വാർഷിക ഉറൂസ് അവസാനിപ്പിക്കണം’; അഖില ഭാരത് ഹിന്ദു മഹാസഭ ഹര്‍ജി മാര്‍ച്ച് 4ന് പരിഗണിക്കും

Posted on

ന്യൂഡൽഹി: താജ്മഹലിലെ വാർഷിക ഉറൂസ് ആചരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത് ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി ആ​ഗ്ര കോടതി മാർച്ച് നാലിന് പരി​ഗണിക്കും. സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് സൗരഭ് ശർമയാണ് ഹർജി നൽകിയത്.

ഉറൂസ് ആചരിക്കുന്നതിന് സ്ഥിരമായ വിലക്ക് ആണ് ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉറൂസ് ദിവസം താജ്മഹലിലേക്ക് ആളുകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതും വിലക്കണമെന്ന് ആവശ്യമുണ്ട്. ഈ വർഷത്തെ ഉറൂസ് ഫെബ്രുവരി ആറ് മുതൽ എട്ട് വരെ നടക്കാനിരിക്കെയാണ് സംഘടനയുടെ നീക്കം.

മു​ഗൾ ചക്രവർത്തിമാരോ പിന്നീട് വന്ന ബ്രിട്ടീഷ് അധികാരികളോ ഉറൂസ് നടത്താൻ അനുവദിച്ചിരുന്നില്ല എന്ന വിവരാവകാശ രേഖ ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചതെന്ന് അഖില ഭാരത ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു. ‘ആഗ്ര നഗരത്തിലെ ചരിത്രകാരൻ രാജ് കിഷോർ രാജെ നൽകിയ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹർജി.വിവരാവകാശ നിയമപ്രകാരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് സമർപ്പിച്ച രേഖയിൽ അവിടെ മുഗളന്മാരോ ബ്രിട്ടീഷ് സർക്കാരോ ഇന്ത്യൻ സർക്കാരോ താജ്മഹലിൽ ‘ഉറൂസ്’ ആഘോഷം അനുവദിച്ചിട്ടില്ല,’ സഞ്ജയ് ജാട്ട് വ്യക്തമാക്കി.

താജ്മഹൽ പണികഴിപ്പിച്ച ഷാജഹാൻ ചക്രവർത്തിയുടെ മരണാനന്തരമായിട്ടാണ് ഇവിടെ വർഷംതോറും ഉറൂസ് നടത്തിവരുന്നത്. സയ്യിദ് ഇബ്രാഹിം സെയ്ദി എന്നയാളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കാറുളളത്. 1653 ൽ ആണ് ഷാജഹാൻ ഭാര്യ മുംതാസിന്റെ ഓർമ്മക്കായി താജ്മഹൽ പണികഴിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version