India
‘ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി’;മോദിയുടെ ഗാന്ധി പരാമർശത്തില്‍ സ്വരാജ്
തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിൽ വിമർശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയെക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ പറഞ്ഞത്. ഇതിനെതിരെയാണ് എം സ്വരാജിന്റെ വിമർശനം. ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് സ്വാരാജ് ഫേസ്ബുക്കിൽ കുറിച്ചു.