Kerala
‘തിരഞ്ഞെടുപ്പില്‍ ജയിച്ചാൽ ശരിയായി ജീവിക്കാൻ കഴിയില്ല’; മമ്മൂട്ടിയുടെ ഉപദേശത്തെപ്പറ്റി സുരേഷ് ഗോപി
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആരും പ്രതീക്ഷിക്കാതിരുന്ന ട്വിസ്റ്റായിരുന്നു നടനും ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപിയുടെ വമ്പൻ ഭൂരിപക്ഷത്തോടെയുള്ള ജയം. തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭാ എംപിയായുള്ള സുരേഷ് ഗോപിയുടെ ഈ വിജയം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്. പ്രത്യേകിച്ച് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം.