Kerala
ഇക്കുറി തൃശൂർ എടുക്കാനൊരുങ്ങി സുരേഷ് ഗോപി
തൃശ്ശൂർ: 30,000 വോട്ടുകളുടെ ലീഡുമായി തൃശൂർ എടുക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി. അവസാനഘട്ടത്തിൽ മാറ്റങ്ങൾ ഒന്നുമുണ്ടായെങ്കിൽ സുരേഷ് ഗോപിയായിരിക്കും തൃശൂർ എം പി. എക്സിറ്റ് പോൾ ഫലങ്ങളും ഇത് പ്രവചിച്ചിരുന്നു. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്.
യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന് മൂന്നാംസ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.