Kerala
കെ മുരളീധരനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശത്തെ തള്ളി സുരേഷ് ഗോപി
തൃശൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശത്തെ തള്ളി സുരേഷ് ഗോപി. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാണെന്നും തന്റെ ശത്രുവല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗം സംബന്ധിച്ച ചോദ്യത്തിന് അത് അവരോട് ചോദിക്കണം എന്നായിരുന്നു മറുപടി.
‘അത് അവരോട് ചോദിക്കണം. അങ്ങനെ ഒരു വിഷയം എനിക്ക് അറിയില്ല. പറയുന്നവര്‍ തന്നെയാണ് അത് വിശദീകരിക്കേണ്ടത്. അവരെല്ലാം സ്ഥാനാര്‍ത്ഥികളാണ് ശത്രുക്കളല്ല’, എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരന്‍ എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.