Kerala
ആരെയും അവഹേളിക്കരുത്; എതിര്‍സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചോദ്യങ്ങളോട് സുരേഷ് ഗോപി
തിരുവനന്തപുരം: എതിര് സ്ഥാനാര്‍ഥികളെക്കുറിച്ച് പ്രതികരിക്കാതെ സുരേഷ് ഗോപി. കെ മുരളീധരനെക്കുറിച്ചും വി എസ് സുനില്‍കുമാറിനെക്കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചില്ല. കെ മുരളീധരന് പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിഷയം ചോദിച്ചപ്പോള്‍ മറ്റുള്ളവരുടെ ഒരു കാര്യവും തന്നോട് ചോദിക്കരുതെന്നായിരുന്നു പ്രതികരണം.