Kerala
‘ഗോപി ആശാന് ഗുരുതുല്യന്‍, അദ്ദേഹത്തിനുള്ള കാണിക്ക ഗുരുവായൂരില്‍ സമര്‍പ്പിക്കും’; വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി
തൃശൂര്‍: കലാമണ്ഡലം ഗോപിയുടെ മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പാര്‍ട്ടിയും താനും കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി യാതൊരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഗോപി ആശാന് തനിക്ക് ഗുരുതുല്യനാണ്. ആരെയൊക്കെ കാണണമെന്ന് തീരുമാനിക്കുന്നത് താനല്ല പാര്‍ട്ടിയാണ്. ആ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിട്ടേയില്ല. ചില ആളുകളെയൊക്കെ നേരിട്ട് കാണണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ ഗോപി ആശാന്റെ അടുത്ത് അനുഗ്രഹം തേടി പോകും. ഈ തെരഞ്ഞൈപ്പില് യാതൊരു സ്ട്രാറ്റജൈസ്ഡ് ഓപ്പറേഷന്‍സും എനിക്കില്ല. ഞാന്‍ നേരെ ജനങ്ങളിലേക്കാണ്.