Kerala
40 ശതമാനം വിലക്കുറവില്‍ പഠനോപകരണങ്ങള്‍; സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്
കൊച്ചി: സ്‌കൂള്‍വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്. എറണാകുളം ഗാന്ധിനഗറിലെ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തെ ത്രിവേണി മാര്‍ക്കറ്റില്‍ മാനേജിങ് ഡയറക്ടര്‍ എം സലിം സംസ്ഥാന ഉദ്ഘാടനം നിര്‍വഹിച്ചു.
ജൂണ്‍ 13വരെ സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ നാല്‍പ്പതുശതമാനം വിലക്കുറവില്‍ പഠനോപകരണങ്ങള്‍ ലഭ്യമാകും. ത്രിവേണി നോട്ട്ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാ പഠന സാമഗ്രികളും സ്റ്റുഡന്റ് മാര്‍ക്കറ്റുകളിലുണ്ടാകും. സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ 400 എണ്ണം സഹകരണസംഘങ്ങള്‍ മുഖേനയും നൂറെണ്ണം ത്രിവേണി ഔട്ട്ലെറ്റുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്.