Kerala
മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ
മൂവാറ്റുപുഴ: ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ. മണ്ണുത്തി വെറ്റിനറി കോളേജിൽ നിന്നുള്ള ഫലം വന്നു. ഇതോടെ മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗൺസിൽ യോഗം വിളിച്ചു. നായ കഴിഞ്ഞ ദിവസമാണ് ചത്തത്. മേഖലയിലെ തെരുവ് നായകൾക്ക് ഉടൻ വാക്സിനേഷൻ ചെയ്യും. മുഴുവൻ നായകളേയും പിടികൂടി നിരീക്ഷിക്കാൻ സംവിധാനം ഒരുക്കും.