Kerala
നികുതി വെട്ടിപ്പ്; നടൻ സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ഉടൻ ചോദ്യം ചെയ്യും.
സൗബിന്റെ പറവാ ഫിലിം കമ്പനി ഓഫീസിലും വീട്ടിലും നടത്തിയ പരിശോധനയിൽ 60 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിരുന്നു.
വഞ്ചനാ കേസിൽ,സൗബിൻ ഉൾപ്പെടെ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയെന്ന് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.