India

രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല; സോണിയയുടെ വൈകാരിക പ്രസംഗം

Posted on

ലഖ്‌നൗ: റായ്ബറേലിയിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വൈകാരിക പ്രസംഗവുമായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി. രാഹുല്‍ ഗാന്ധി നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. 20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക് അയച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ സോണിയ തന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്നാണ് പറഞ്ഞത്.

‘എന്റെ എല്ലാം നിങ്ങള്‍ക്കായി തന്നു. സഹോദരി സഹോദരന്മാരെ…എന്റെ മകനെ ഞാന്‍ നിങ്ങള്‍ക്ക് തരികയാണ്. നിങ്ങളുടേതായി പരിഗണിക്കണം.’ എന്നായിരുന്നു സോണിയയുടെ വാക്കുകള്‍. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുത്ത പ്രചാരണ റാലിയിലായിരുന്നു സോണിയാ ഗാന്ധിയുടെ വാക്കുകള്‍.

‘ഞങ്ങളുടെ കുടുംബത്തിന്റെ വേര് ഈ മണ്ണില്‍ ആഴ്ന്നുകിടക്കുകയാണ്. ഈ ബന്ധം ഗംഗാ മാതാവിനെ പോലെ ശുദ്ധമാണ്. ഇന്ദിരാഗാന്ധിയുടെ ഹൃദയത്തില്‍ റായ്ബറേലിക്ക് പ്രത്യേക സ്ഥാനമുണ്ട്. അവര്‍ ഇവിടവുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ദിരാ ജിയും റായ്ബറേലിയിലെ ജനങ്ങളും എനിക്ക് പകര്‍ന്നു തന്ന അതേ പാഠമാണ് ഞാന്‍ രാഹുലിനും പ്രിയങ്കയ്ക്കും നല്‍കുന്നത്. എല്ലാവരെയും ബഹുമാനിക്കുക, പാവങ്ങളെ സംരക്ഷിക്കുക, നീതിക്കായി പോരാടുക. നിങ്ങളുടെ സ്‌നേഹം എന്നെ ഒരിക്കലും ഏകാകിയാക്കില്ല. നിങ്ങള്‍ മാത്രമാണ് എനിക്ക് എന്റേതായി അവകാശപ്പെടാനുള്ളത്. ഞാന്‍ എന്റെ മകനെ നിങ്ങള്‍ക്ക് തരികയാണ്. എന്നെ സ്വീകരിച്ചതുപോലെ നിങ്ങള്‍ അവനെയും സ്വീകരിക്കണം. രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല.’ സോണിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version