Kerala
ലാവലിൻ കേസിൽ ശിക്ഷിക്കപ്പെട്ട കസ്തൂരിരങ്ക അയ്യർ അന്തരിച്ചു
തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസിൽ ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വർഷമായി കോടതി കയറി ഇറങ്ങുന്ന റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ഇദ്ദേഹം സമർപ്പിച്ച ഹർജി സുപ്രീം കോടതിയിൽ തീർപ്പാകാതെ ഇപ്പോഴും നിൽക്കുന്നു.
38 തവണയിലേറെയായി സുപ്രീം കോടതി കേസ് മാറ്റിവയ്ക്കുകയാണ്. കേസിൽ ശിക്ഷിക്കപ്പെട്ട ആളാണ് കസ്തൂരിരങ്ക അയ്യർ. ഇന്നലെ രാത്രി കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.
‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’- എന്നായിരുന്നു കേസിൽ 2017ൽ ശിക്ഷ വിധിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത്. ശിക്ഷിക്കപ്പെടുമ്പോൾ തന്നെ അദ്ദേഹത്തെ പ്രായത്തിന്റെ അവശതകൾ അലട്ടിയിരുന്നു.