Kerala
‘ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ’: റിമയെ ചേർത്ത് ട്രോൾ, മറുപടിയുമായി ശീലു എബ്രഹാം
തനിക്കെതിരെ ഉയർന്നുവന്ന ട്രോളിന് രസികൻ മറുപടിയുമായി നടിയും ശീലു എബ്രഹാം. ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കുന്ന ഭാര്യയെക്കുറിച്ചുള്ളതായിരുന്നു ട്രോൾ. ശീലു എബ്രഹാമിനേയും റിമ കല്ലിങ്കലിനേയും ചേർത്തായിരുന്നു ട്രോൾ. ഇരുവരും അഭിനയിക്കുന്നത് ഭർത്താവിന്റെ സിനിമയിലാണ് ട്രോളിൽ പറഞ്ഞിരുന്നത്. പിന്നാലെ ഇതിന് മറുപടിയുമായി ശീലു തന്നെ രംഗത്തെത്തി.
ട്രോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചാണ് ശീലു മറുപടി കുറിച്ചത്. ‘എന്റെ സിനിമകൾ റിലീസ് ആകുമ്പോളൊക്കെ ഈ ട്രോൾ പൊങ്ങിവരാറുണ്ട്. ഇനിയും ഇതുപോലെ ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ മക്കളെ.’- എന്നാണ് ശീലു കുറിച്ചത്.