Kerala
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അച്ഛനും അമ്മയും
പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അച്ഛനും അമ്മയും. കോടതിയിൽ ഇരുവരും തൊഴുതുകൊണ്ട് നന്ദി പറഞ്ഞു.
നീതിമാനായ ജഡ്ജിയിൽ ദൈവമിറങ്ങി വന്നുവെന്നും വിധിയിൽ പൂർണസംതൃപ്തരാണെന്നും ഷാരോണിന്റെ അമ്മ വിധിയ്ക്ക് പിന്നാലെ പ്രതികരിച്ചു. കോടതിയോട് നന്ദി പറഞ്ഞ ഷാരോണിൻ്റെ അമ്മ, നിഷ്കളങ്കനായ തൻ്റെ മകന് നീതി ലഭിച്ചുവെന്നും പ്രതികരിച്ചു.
അതേസമയം, കൂട്ടായ്മയുടെ വിജയമാണ് ഗ്രീഷ്മയ്ക്ക് ലഭിച്ച ശിക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥ ഡി.ശിൽപ പ്രതികരിച്ചു. ഗ്രീഷ്മ പലതവണ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എല്ലാ തെളിവുകളും നിരത്തിയിട്ടും നിരപരാധിയാണെന്ന വാദമാണ് ഗ്രീഷ്മ ഉയർത്തിയതെന്നും ഡി.ശിൽപ പറഞ്ഞു