Kerala
സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ
സിനിമ സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട് . ജനുവരി 16 ന് സ്ട്രോക്കിനെ തുടര്‍ന്നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
ഷാഫിയെ ന്യൂറോ സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമാണ് പുറത്ത് വരുന്ന വിവരം.
ആശുപത്രിയിൽ അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്.