Kerala

സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആദ്യ ദിനത്തിൽ കോഴിക്കോട് മുന്നിൽ

Posted on

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ ആദ്യ ദിനത്തിൽ പോയിന്റ് പട്ടികയിൽ കോഴിക്കോട് മുന്നിൽ. 172 പോയിന്റോടെ കോഴിക്കോടാണ് പട്ടികയിൽ ഒന്നാമത്. 167 പോയിന്റുമായി തൃശൂരും തൊട്ടുപിന്നിലുണ്ട്. 165 പോയിന്റോടെ കണ്ണൂരും 161 പോയിന്റുമായി പാലക്കാടും 160 പോയിന്റുമായി മലപ്പുറവും ആദ്യസ്ഥാനങ്ങളിലുണ്ട്.

ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ മനസുകളിൽ കലുഷിതമായ മൽസരബുദ്ധി വളർത്തരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചിരുന്നു. പങ്കെടുക്കലാണ് പ്രധാനമെന്നും പോയിൻറ് വാങ്ങാനുള്ള ഉപാധിയായി കലയെ കാണുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഞ്ച് ദിവസം നീളുന്ന കലോത്സവത്തിൽ പതിനാലായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. നഗരത്തിലെ 24 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. അതേസമയം ഇന്ന് മത്സരങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ വൈകിയെങ്കിലും കാണികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version