Kerala
സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നതിനു കാരണം ജനസംഖ്യാ നിയന്ത്രണമെന്ന് മുഖ്യമന്ത്രി
െകേരളത്തിലെ സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നത് ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനസംഖ്യാനിയന്ത്രണത്തിന്റെ നേട്ടം സംസ്ഥാനത്തിന് ശിക്ഷയായി അനുഭവിക്കേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടത്തിയ സമരത്തിലും മുഖ്യമന്ത്രി ഈ നിലപാട് പറഞ്ഞിരുന്നു.