Kerala
എതിർ സ്ഥാനാർത്ഥികൾ ശക്തർ, പോരാട്ടം തുടങ്ങുന്നു: ശശി തരൂർ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതായി ശശി തരൂർ എംപി പറഞ്ഞു. ഞായറാഴ്ച മുതൽ മുഴുവൻ സമയത്തും മണ്ഡലത്തിൽ ഉണ്ടാകുമെന്ന് ശശി തരൂർ പറഞ്ഞു. എതിർ സ്ഥാനാർത്ഥികൾ ശക്തരാണ്. അവരോട് ബഹുമാനം ഉണ്ട്. പോരാട്ടം തുടങ്ങുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
സർക്കാരിനെ തിരഞ്ഞെടുക്കുമ്പോൾ ജനങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് വിഷയം. കഴിഞ്ഞ 10 വർഷം യാതൊരു പ്രയോജനവും ജനങ്ങൾക്ക് ഉണ്ടായിട്ടില്ലെന്നും തരൂർ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ സാധിക്കാത്തത് കൊണ്ട് ബിജെപി ക്ഷേത്രങ്ങളെ ചൂണ്ടികാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ മത്സരം എപ്പോഴും ആവേശം നൽകുന്നതാണ്. പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. കോൺഗ്രസിന്റേത് ശക്തമായ പട്ടികയാണെന്നും തിരഞ്ഞെടുപ്പിൽ ആത്മവിശ്വസ കുറവ് ഇല്ലെന്നും ശശി തരൂർ വ്യക്തമാക്കി.