Kerala
‘മുണ്ടക്കൈ ഉരുൾപൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം’;അമിത് ഷായ്ക്ക് കത്തുനൽകി തരൂർ
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തുനൽകി ശശി തരൂർ എംപി.
അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എംപിമാർക്കും കൂടുതല്‍ സഹായങ്ങൾ ചെയ്യാൻ സാധിക്കുമെന്നും എംപി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം 1 കോടി രൂപയുടെ വരെ സഹായങ്ങൾ ദുരിതബാധിത മേഖലയ്ക്ക് നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വയനാട്ടിലെ ദുരന്തബാധിത പ്രദേശത്ത് പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാം. ദുരന്തബാധിത പ്രദേശത്തെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന നടപടിയായിരിക്കുമിതെന്നും ശശി തരൂർ പറഞ്ഞു.