Kerala
സന്തോഷ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം
സന്തോഷ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടരുന്ന കേരളത്തിന് മുന്നിൽ തകർന്നടിഞ്ഞ് ഡൽഹിയുടെ പ്രതിരോധകോട്ടയും. ഇതോടെ തുടർച്ചയായി നാലാം ജയം നേടിയ കേരളം ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു.
കളം നിറഞ്ഞുകളിച്ച നിജോ ഗിൽബർട്ടിന്റെ പിന്തുണയിൽ കേരളത്തിനായി നസീബ് റഹ്മാൻ, ജോസഫ് ജസ്റ്റിൻ, ടി ഷിജിൻ എന്നിവരാണ് ഗോളുകൾ നേടിയത്. മുന്നേറ്റത്തിൽ മുഹമ്മദ് അജ്സലിന് പകരം ടി ഷിജിനും, മുഹമ്മദ് റോഷാലിന് പകരം നിജോയുമായാണ് കേരളം മൈതാനത്തേക്കിറങ്ങിയത്
തുടക്കത്തിൽ തന്നെ കേരളത്തിന്റെ ഗോൾമുഖം വിറപ്പിക്കാൻ ഡൽഹിക്ക് സാധിച്ചുവെങ്കിലും 16-ാം മിനിറ്റിൽ ഗോളിലൂടെ കേരളം അതിന് മറുപടി നൽകി. 31-ാംമിനിറ്റിൽ റിയാസിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ കേരളം ലീഡുയർത്തി. ഒമ്പത് മിനിറ്റിനുള്ളിൽ ടി ഷിജിനിലൂടെ വീണ്ടും ഡൽഹിയുടെ പ്രതിരോധകോട്ട കേരളം ഭേദിച്ചു. ഇതോടെ എതിരില്ലാത്ത മൂന്ന് ഗോളിന് കേരളം ഡൽഡഹിയെ തകർത്തു.