Kerala
പൊന്നാനിയിൽ പോകുന്നില്ലേ, പരിഹാസത്തിന് ഉത്തരവുമായി സന്ദീപ് വാര്യർ
ബിജെപി വിട്ട് കോൺ്ഗ്രസിലെത്തിയ സന്ദീപ് വാരിയരുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ പൊങ്കാല പ്രളയം. ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ കാലം മുതൽ പൊന്നാനിയിൽ പോകുന്നില്ലേ എന്ന് എതിരാളികളുടെ കളിയാക്കിയുളള ചോദ്യത്തിന് ഉത്തരവുമായി സന്ദീപ് വാര്യർ.
ഇന്നുതാൻ പോകുന്നുണ്ടെന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും എംപി ഗംഗാധരൻ ഫൗണ്ടേഷനും ചേർന്ന് പൊന്നാനിയിൽ നടത്തുന്ന ശബരിമല തീർത്ഥാടകരുടെ വിശ്രമകേന്ദ്രത്തിൽ ഇന്ന് 12 മണിക്ക് സന്ദർശനം നടത്തും എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കുറിപ്പിന്റെ പൂർണരൂപം
‘കോൺഗ്രസിൽ ചേർന്നത് മുതൽ മിത്രോംസ് ചോദിക്കുന്നത് പൊന്നാനിയിൽ പോകുന്നില്ലേ എന്നാണ്. ഒടുവിൽ ആ ചോദ്യത്തിന് ഒരു ഉത്തരമായിരിക്കുന്നു . പൊന്നാനിയിൽ ഇന്ന് പോകുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും എംപി ഗംഗാധരൻ ഫൗണ്ടേഷനും ചേർന്ന് പൊന്നാനിയിൽ നടത്തുന്ന ശബരിമല തീർഥാടകരുടെ വിശ്രമകേന്ദ്രത്തിൽ ഇന്ന് 12 മണിക്ക് സന്ദർശനം നടത്തും.സ്വാമിയേ ശരണമയ്യപ്പ…’