Kerala
കോണ്‍ഗ്രസിന്റെ സമരാഗ്നി സമാപന വേദിയിലെ ദേശീയ ഗാന വിവാദത്തില്‍ പ്രതികരിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരാഗ്നി സമാപന വേദിയിലെ ദേശീയ ഗാന വിവാദത്തില്‍ പ്രതികരിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്. പാലോട് രവിയുടെ ഭാഗത്ത് നിന്നുണ്ടായത് മനഃപൂര്‍വമായ പിഴവല്ലെന്നും എന്നാല്‍ ബിജെപിക്ക് ഇത് രാഷ്ട്രീയമായിരിക്കും. തെറ്റ് പറ്റിയാല്‍ തിരുത്തി മുന്നോട്ടുപോകുന്ന ദേശീയ ബോധമാണ് ഞങ്ങളെ നയിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നാളെ വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ നാളെ തീപ്പന്ത തെരുവുകള്‍ സംഘടിപ്പിക്കുമെന്നും സിദ്ധിഖ് പറഞ്ഞു.