Kerala

‘സമൂഹം എപ്പോഴും സ്ത്രീകളുടെ പക്ഷത്താണ്’; സാജു നവോദയ

Posted on

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടനും മിമിക്രി ആർട്ടിസ്റ്റുമായ സാജു നവോദയ. റിപ്പോർട്ട് വായിച്ചിട്ടില്ല, പക്ഷെ സിനിമാ മേഖല എന്നല്ല മറ്റേത് മേഖലയായാലും ഇതുപോലുള്ള കാര്യങ്ങൾ നടന്നാൽ ഇരയ്ക്കൊപ്പമാണ് നിൽക്കുകയെന്ന് നടൻ അഭിപ്രായപ്പെട്ടു.

സമൂഹം എപ്പോഴും സ്ത്രീകളുടെ പക്ഷത്താണെന്നും ഹേമ കമ്മിറ്റിയിൻ മേൽ നടപടിയെടുക്കണമെന്നും സജു പറഞ്ഞു. ഓണം റിലീസായെത്തുന്ന ‘പ്രതിഭ ട്യൂട്ടോറിയൽസ്’ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രമോഷൻ പരിപാടിക്കിടെ സാജു പ്രതികരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ടില്ല, പക്ഷെ സിനിമ ഇൻഡസ്ടറി എന്നല്ല മറ്റേത് മേഖലയായാലും ഇതുപോലുള്ള കാര്യങ്ങൾ നടന്നാൽ ഇരയ്ക്കൊപ്പമായിരിക്കും നിൽക്കുക. റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നവർ കുറ്റാരോപിതർ മാത്രമാണെന്നും കുറ്റം കണ്ടെത്തി ശിക്ഷ നടപ്പാക്കുന്നത് വരെ അവർ പ്രതിയല്ലെന്നും സാജു പറഞ്ഞു. എന്നാൽ കുറ്റം ആരോപിച്ച ആളുകളുടെ ആരോപണം കണ്ടെത്താനായില്ലെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കണമെന്നും സാജു പറഞ്ഞു. സമൂഹം എപ്പോഴും സ്ത്രീകളുടെ പക്ഷത്താണ്. അവർക്കു തണലായി മാത്രമേ നിൽക്കുകയുള്ളു. സിനിമ എന്നത് ഫാന്റസി ആണ്. എപ്പോഴും ഒരു തിരിഞ്ഞുനോട്ടം നല്ലതാണ് എന്നും സാജു നവോദയ അഭിപ്രായപ്പെട്ടു. നേരത്തെ വിഷയത്തിൽ സിനിമാ മേഖലയിൽ ഉൾപ്പെട്ടവരും മറ്റു പ്രമുഖരും അടക്കം നിരവധി പേർ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version