Kerala

രാജി ഇല്ലെന്ന് സജി ചെറിയാന്‍; ഹൈക്കോടതി വിധിക്ക് എതിരെ നിയമപരമായി മുന്നോട്ട്

Posted on

ഭരണഘടന വിവാദപ്രസംഗത്തില്‍ തുടര്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. കേസ് കോടതി പരിശോധിച്ചിട്ടുണ്ട്. പ്രസംഗത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കട്ടെ. പ്രസംഗം വിവാദമായപ്പോള്‍ ധാര്‍മികത കാരണം രാജിവച്ചു. ആ ധാര്‍മികമായ ഉത്തരവാദിത്തം അന്ന് അവസാനിച്ചുവെന്നും ഈ കാര്യത്തില്‍ രാജി ഇല്ലെന്നും മന്ത്രി പറഞ്ഞു.

കേസില്‍ നിയമപരമായി മുന്നോട്ടു പോകും. തന്റെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ല. ഇത് അന്തിമ വിധിയല്ല. അന്വേഷണം തുടര്‍ന്ന് നടത്തട്ടെ എന്നാണ് ഹൈക്കോടതി പറഞ്ഞത്. മേല്‍ക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version