India
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം, യഥാർഥ പ്രതി പിടിയിൽ
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ യഥാർഥ പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിൽനിന്നു ഞായറാഴ്ച പുലർച്ചെയാണു ‘വിജയ് ദാസ്’ എന്നറിയപ്പെടുന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
വെയ്റ്ററായും കെട്ടിട നിർമ്മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്. നേരത്തേ മുംബൈയിലെ പബ്ബിലും ജോലി ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു.
നേരത്തേ ഛത്തീസ്ഗഢിൽ നിന്ന് ഒരാളെ പിടികൂടിയിരുന്നു. എന്നാൽ ഇയാൾ തന്നെയാണോ സെയ്ഫിനെ ആക്രമിച്ചതെന്ന കാര്യത്തിൽ പൊലീസിന് ഉറപ്പില്ലായിരുന്നു. അതിനു ശേഷം മധ്യപ്രദേശിൽ നിന്നും ഒരാളെ കസ്റ്റഡിയിലെടുക്കുകയുണ്ടായി.