Kerala
സാഹിത്യ അക്കാദമിയില്‍ സാമ്പത്തിക പ്രതിസന്ധി
കേരള സാഹിത്യ അക്കാദമിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാഹിത്യ പുരസ്കാരങ്ങൾക്കൊപ്പം നൽകേണ്ട തുകയോ ജീവനക്കാരുടെ ശമ്പളമോ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് അക്കാദമി.
ഇതാദ്യമായാണ് കേരള സാഹിത്യ അക്കാദമി ഇത്ര കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. പണം ഇല്ലാത്തത് കാരണമാണ് പുരസ്കാര ജേതാക്കള്‍ക്കുള്ള സമ്മാനത്തുക വൈകാനിടയാക്കുന്നതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കറും സമ്മതിക്കുന്നു.
സാഹിത്യ അക്കാദമിക്ക് പ്രതിവർഷം മൂന്നുകോടിയാണ് സർക്കാർ അനുവദിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് സാഹിത്യ അക്കാദമിയെയും ബാധിച്ചത്