Kerala
പതിവ് പോലെ ശബരിമല ദർശനം നടത്തി ദിലീപ്
പതിവ് തെറ്റിക്കാതെ ഈ മണ്ഡലകാലത്തും നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി . ഇന്നലെ രാത്രി 11ഓടെയാണ് താരം അയ്യനെ കണ്ടുതൊഴാൻ സന്നിധാനത്ത് എത്തിയത്
രണ്ടു മൂന്ന് മിനിട്ടോളം നേരെ താരം നടയിൽ തുടർന്നു. ഹരിവരാസനം പാടി നട അടയ്‌ക്കാറാകുമ്പോഴാണ് താരം അയ്യന് മുന്നിലെത്തിയത്.
ദിലീപ് വളരെ ഭക്തിയോടെ വൈകാരികമായി പ്രാർത്ഥിക്കുന്നതും കാണിക്കയിടുന്നതും കണ്ടു. ഇതിന്റെ വീഡിയോകൾ പുറത്തുവന്നു. പോയ വർഷങ്ങളിലും താരം മലചവിട്ടിയിരുന്നു. അന്ന് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.