Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഫ്ലൈ ഓവര്‍ കയറാതെ ദര്‍ശനം നടത്താൻ പുതിയ ക്രമീകരണം

Posted on

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഫ്ലൈ ഓവര്‍ കയറാതെ ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കി. ഫ്ലൈ ഓവര്‍ കയറാതെ കൊടിമരച്ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്താനുള്ള സൗകര്യമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെയും ബലിക്കല്‍പ്പുര കയറി ദർശനം നടത്താം. പുതിയ മാറ്റത്തിലൂടെ പതിനെട്ടാം പടി കയറിവരുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് കൂടുതല്‍ സമയം ലഭിക്കും.

വിഷുപൂജയ്ക്കായുള്ള തിരക്ക് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നതെന്ന് ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇരുമുടിയില്ലാതെ ദർശനംനടത്തുന്നവർക്കായി മറ്റൊരുവഴിയും ക്രമീകരിച്ചിട്ടുണ്ട്.

ശബരിമല മാസ്റ്റർ പ്ലാനില്‍ പറഞ്ഞ നേരിട്ടുള്ള ദർശനം നടപ്പാക്കുന്നതിനെ കുറിച്ച്‌ കഴിഞ്ഞ തീർത്ഥാടനകാലം മുതലാണ് ദേവസ്വം ബോർഡ് സജീവമായി ചർച്ച തുടങ്ങിയത്. തന്ത്രിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെയാണ് ഇപ്പോഴത്തെ പരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version