Kottayam
തൊഴിലാളി സമരത്തിൽ പ്രതികാര നടപടി; ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് പാമ്പാടി റബ്‌കോ മാനേജ്‌മെന്റ്
കോട്ടയം: തൊഴിലാളി സമരത്തിൽ പ്രതികാരമായി തൊഴിലാളികൾക്ക് സസ്പെൻഷൻ. പാമ്പാടി റബ്കോയിൽ ശമ്പളത്തിനായി സമരം ചെയ്തവരെ സസ്പെൻഡ് ചെയ്തു. ഭിന്നശേഷിക്കാരൻ ഉൾപ്പെടെ ആറ് തൊഴിലാളികളെയാണ് സസ്പെൻഡ് ചെയ്തത്. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് മാനേജിംഗ് ഡയറക്ടർ സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞത്.
കമ്പനിയുടെ പ്രവർത്തനം തടസപ്പെടുത്തി, വാഹനങ്ങൾ തടഞ്ഞു , മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തി എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് നടപടി.