Crime

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ

Posted on

മണിമല: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് ആനിത്തോട്ടത്തിൽ വീട്ടിൽ ബിനു എന്ന് വിളിക്കുന്ന എ.കെ ജയകുമാർ(40) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

മണിമലയിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്കിൽ ജുവൽ അപ്രൈസറായി ജോലി ചെയ്തിരുന്ന ഇയാൾ ഇവിടെ പണയം വയ്ക്കാൻ എത്തുന്ന ആളുകളുടെ സ്വർണത്തിനൊടോപ്പം, തന്റെ കയ്യിൽ ഉണ്ടായിരുന്ന മുക്കുപണ്ടവും ഇവരുടെ സ്വർണത്തോടോപ്പം പണയം വച്ച് ബാങ്കിൽ നിന്നും 2022 ഡിസംബർ മാസം മുതൽ 2023 ഓഗസ്റ്റ് മാസം വരെ പലതവണകളായി 40,4000( നാലു ലക്ഷത്തി നാലായിരം) രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് അധികൃതർ എത്തി സ്വര്‍ണ്ണം പരിശോധിച്ചപ്പോഴാണ് ഇതിൽ നിന്നും മുക്കുപണ്ടം കണ്ടെത്തിയത്.

തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. മണിമല സ്റ്റേഷൻ എസ്. ഐ വിജയകുമാർ, സി.പി.ഓ മാരായ ബിജേഷ്, അജിത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version