Kerala
റിയാസ് മൗലവി വധക്കേസില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടായെന്ന് മുസ്ലിം ലീഗ്
മലപ്പുറം: മദ്‌റസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടായെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ശിക്ഷ വാങ്ങി കൊടുക്കന്നതില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20 നാണ് പ്രതികള്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്.
തുടര്‍ന്ന് കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ അശ്രദ്ധയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച പ്രതികരിച്ചു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പി എം എ സലാം രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.