Kerala

ലൈംഗികാരോപണം: രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനം രാജി വെക്കും; സമിതിയിലെ സിപിഐ അനുഭാവിയായ അംഗം എതിർപ്പുമായി രംഗത്ത്

Posted on

തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ എം രഞ്ജിത്തിനെതിരെ ​ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി അംഗവും സിപിഐ നേതാവുമായ എൻ അരുൺ.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും രാജി ആവശ്യപ്പെടണോ എന്നത് അക്കാദമിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജി ആവശ്യപ്പെടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ജോഷി ജോസഫിന്റെ പ്രസ്താവനയെ അവിശ്വസിക്കേണ്ടതില്ലെന്നും സാമൂഹിക പ്രതിബദ്ധതയുള്ള സംവിധായകനല്ല രഞ്ജിത്തെത്തും അദ്ദേഹം പറഞ്ഞു.

സിനിമാമേഖലയ്ക്കായി പ്രത്യേക നയം രൂപീകരിക്കണം. വിഷയത്തിൽ മന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെടും എന്നാണ് പ്രതീക്ഷയെന്നും എൻ അരുൺ പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version