India
റെമാൽ ചുഴലിക്കാറ്റ്; ബംഗാളില്‍ കനത്ത മഴ, നിരവധി ട്രെയിനുകൾ റദ്ദാക്കി
കൊല്‍ക്കത്ത: റെമാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സതേൺ, ഈസ്റ്റേൺ റെയിൽവേയുടെ നിരവധി ട്രെയിനുകൾ റദ്ദാക്കി. മുർഷിദാബാദ്, നാദിയ ജില്ലകളിലേക്ക് കാറ്റിൻ്റെ ഗതി നീങ്ങി. കാറ്റിന്റെ പശ്ചാത്തലത്തിൽ ബംഗാളില്‍ കനത്ത മഴ തുടരുകയാണ്. ഒരു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും നാശം വിതയ്ക്കുകയും ചെയ്തു.