India

ബലാത്സം​ഗം ചെയ്തവരെ പിടികൂടിയില്ല; പൊതുമധ്യത്തിൽ നഗ്നയായി പ്രതിഷേധിച്ച് ഇരുപതുകാരി

Posted on

ലഖ്നൗ: തന്നെ ബലാത്സം​ഗം ചെയ്തയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പൊതുമധ്യത്തിൽ വസ്ത്രം ഊരി പ്രതിഷേധിച്ച് ഇരുപതുകാരി.

പരാതി നൽകി ഇരുപത് ദിവസത്തോളമായിട്ടും യുപി പൊലീസ് പ്രതിയെ പിടികൂടാതിരിക്കുകയും അന്വേഷണത്തിൽ പുരോ​ഗതിയില്ലാതിരിക്കുകയും ചെയ്തതിൽ മനംനൊന്താണ് യുവതിയുടെ പ്രവൃത്തി. ഞായറാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പ്രതിഷേധത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബലാത്സം​ഗത്തിനും തുടർന്നുള്ള സംഭവങ്ങൾക്കും പിന്നാലെ മാനസിക പ്രയാസങ്ങൾ നേരിടുന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെക് വിദ്യാർത്ഥിയായ 22കാരനാണ് പ്രതി. ഉത്തർപ്ര​ദേശിലെ ​ഗാസിപൂർ സ്വദേശിയാണ് ഇയാള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version