India

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു,2 പേര്‍ അറസ്റ്റില്‍

Posted on

ഡല്‍ഹി: ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പതിനെട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ മാളവ്യനഗറിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത് ജനുവരി 29 ന് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് മദന്‍ഗിറിലേയ്ക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

പെണ്‍കുട്ടി എത്തുമ്പോള്‍ രണ്ടു പേര്‍ ഇരുചക്രവാഹനത്തില്‍ കാത്തുനില്പുണ്ടായിരുന്നു. വാഹനത്തില്‍ കയറാന്‍ ആവശ്യപെട്ടപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തു. എന്നാല്‍ ഇവര്‍ തന്നെ ഭീക്ഷണിപ്പെടുത്തി ബലംപ്രയോഗിച്ച് മാളവ്യനഗറിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മാളവ്യനഗറില്‍ നിന്ന് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കുകയും മയക്കത്തിലായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. കേസിലെ പ്രതികളെ പൊലീസ് മീററ്റില്‍ നിന്നും അറസ്റ്റ് ചെയ്തു. 19 വയസ്സും 21 വയസ്സുമാണ് പ്രതികളുടെ പ്രായമെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിസിപി അങ്കിത് ചൗഹാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version