Kerala
റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം: രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരാണ് അറസ്റ്റിലായത്.
സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33 കാരിയാണ് അക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 11.30 യോടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്തിലൂടെ പോവുകയായിരുന്ന യുവതിയെ അക്രമികൾ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തുടർച്ചയായി ഹോൺമുഴക്കിയതോടെയാണ് ഇവർ വാഹനം നിർത്തിയത്. അപ്പോഴാണ് യുവതിയെ കടന്ന് പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തത്.