India

യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സം​ഗം ചെയ്തു; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്

Posted on

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സം​ഗം ചെയ്തു. ഇസ്ലാമാബാദിലെ ഷാലിമാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മൂന്നം​ഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തത്. തന്റ പരാതിയിൽ പ്രതികളെ ഇനിയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുവതി ആരോപിക്കുന്നു.

സീഷാൻ എന്നയാളും അയാളുടെ രണ്ട് സുഹൃത്തുക്കളും ചേർന്നാണ് തന്നെ ബലമായി കാറിൽ‌ കയറ്റികൊണ്ട് പോയി ബലാത്സം​ഗം ചെയ്തതിന് ശേഷം വഴിയിൽ ഉപേക്ഷിച്ചത് എന്നാണ് യുവതിയുടെ പരാതി. സീഷാൻ തന്നെ ബലമായി കാറിൽ കയറ്റിയതിന് ശേഷം രണ്ട് സുഹൃത്തുക്കളെ കൂടി ഫോണിൽ വിളിച്ചുവരുത്തി. രക്ഷപ്പെട്ട് പോകാതിരിക്കാനായി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മൂന്നുപേരും ചേർന്ന് പീഡനത്തിനരയാക്കിയത്. സംഭവം പുറത്ത് പറയരുതെന്നും ഭീഷണിപ്പെടുത്തി. കൂട്ട ബലാത്സം​ഗത്തിന് ശേഷം ഇസ്ലാമാബാദിലെ ഇ-11 പ്രദേശത്ത് പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് യുവതി തന്നെയാണ് പോലീസിൽ പരാതി നൽകിയത്.

പാകിസ്ഥാനിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ സ്ഥിരം സംഭവമാണ്. ‌ജനുവരി 7-നും ഇസ്ലാമാബാദ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹോദരൻ ഒരു സ്ത്രീയെ ബലാത്സം​ഗം ചെയ്തെന്ന വാർത്ത പുറത്ത് വന്നിരുന്നു. ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുമായി ബന്ധമുള്ള കുടുംബമായതിനാൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. ഒത്തുതീർപ്പിനുള്ള ശ്രമം നടത്തിയതായും യുവതി വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version