Kerala
രാജ്യസഭാ സീറ്റ് തർക്കം; സിപിഐഎം സിപിഐ ഉഭയക്ഷി ചർച്ച ഇന്ന്
തിരുവനന്തപുരം: എൽഡിഎഫിലെ രാജ്യസഭാ സീറ്റ് തർക്കത്തിൽ സിപിഐഎം സിപിഐ ഉഭയക്ഷി ചർച്ച ഇന്ന് നടക്കും. രാവിലെ 9.30ന് എകെജി സെന്ററിലാണ് സിപിഐഎം സിപിഐ ഉഭയകക്ഷി ചർച്ച നടക്കുക. എം വി ഗോവിന്ദനും ബിനോയ് വിശ്വവും ചർച്ചയിൽ പങ്കെടുക്കും. ഇന്നലെ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രശ്നപരിഹാരത്തിനായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ചുമതലപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ചേരുന്ന എൽഡിഎഫ് യോഗത്തിന് മുൻപ് പ്രശ്നം പരിഹരിക്കാനാണ് സിപിഐഎമ്മിന്റെ നീക്കം.