Kerala

രാജസ്ഥാനിൽ കനത്ത മഴ; 15 മരണം, സ്കൂളുകൾക്ക് ഇന്ന് അവധി

Posted on

ജ​യ്പു​ർ: രാജസ്ഥാനിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച മുതൽ തുടങ്ങിയ ശക്തമായ മഴയിൽ വിവിധയിടങ്ങളിലായി ഇതുവരെ 15 മരണം റിപ്പോർട്ട് ചെയ്തു.

ത​ല​സ്ഥാ​ന​മാ​യ ജ​യ്പൂ​രി​ലെ ക​നോ​ട്ട അ​ണ​ക്കെ​ട്ട് തുറന്നതിനെത്തുടർന്നുണ്ടായ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അഞ്ച് പേ​ർ മു​ങ്ങി മ​രി​ച്ചു.

കി​ഴ​ക്ക​ൻ രാ​ജ​സ്ഥാ​നി​ലെ ക​രൗ​ലി ജി​ല്ല​യി​ലെ ക​രൗ​ലി​യി​ലും ഹിന്ദു​വാ​നി​ലും ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക​മുണ്ടായി. ഭ​ര​ത്പൂ​രി​ലെ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ശ്രീ​ന​ഗ​ർ ഗ്രാ​മ​ത്തി​ലെ ഏ​ഴ് യു​വാ​ക്ക​ൾ മു​ങ്ങി​മരി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version