Kerala
സംസ്ഥാനത്ത് പരക്കെ മഴ; തെക്കൻ ജില്ലകളിൽ മഴ കനക്കും
തിരുവനന്തപുരം: ചൂടിന് നേരിയ ആശ്വാസമേകി സംസ്ഥാനത്ത് പരക്കെ മഴ. വരും ദിവസങ്ങളിലും വേനൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിഷു ആഘോഷത്തിനിടയിൽ ആശ്വാസമായി മഴയെത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. വെന്തുരുകിയ മീനച്ചൂടിൽ നിന്നും മേടമാസത്തിലെ വിഷുപുലരിയിൽ എത്തുമ്പോൾ ആശ്വാസമായി മഴ എത്തി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.