India

കനത്ത മഴ; ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര അടർന്നു വീണു, ആറ് പേർക്ക് പരിക്ക്

Posted on

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മ​ഴ​യെത്തുടർന്നുണ്ടായ കാ​റ്റി​ൽ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ലെ മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്ന് വീ​ണ് ആറ് ​പേ​ർ​ക്ക് പ​രി​ക്ക്. ഇന്ന് രാവിലെ 5.30 യോടെയായിരുന്നു സംഭവം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചിട്ടുണ്ട്.

ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന സംഭവം താൻ വ്യക്തിപരമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപു പറഞ്ഞു. അതേസമയം ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡ​ൽ​ഹി​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കാ​റ്റി​ല്‍ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ് റോ​ഡു ഗ​താ​ഗ​ത​വും തടസപ്പെട്ടു. അ​ടു​ത്ത ര​ണ്ട് മ​ണി​ക്കൂ​റി​ല്‍ ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ജാ​ഗ്ര​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ഡ​ൽ​ഹി​യി​ൽ മഴ ക​ന​ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version