Kerala
നേരിയ ആശ്വാസം, കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് മഴ എത്തുന്നു
തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് ഞായറാഴ്ചയോടെ മഴ സജീവമായേക്കുമെന്ന സൂചനയുമായി കാലാവസ്ഥ വകുപ്പ്.
കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 19ന് തിരുവനന്തപുരം, കൊല്ലംഎന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.