India
രാഹുല്‍ ഇത്രയ്ക്ക് തരംതാഴ്ന്നോ; മോദിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക വിഭാഗക്കാരനല്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ ബിജെപി. രാഹുല്‍ ഗാന്ധിയുടെ നിലവാരം ഇത്രയധികം താഴ്ന്നോ എന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
രാജ്യത്തെ പാവപ്പെട്ടവരും പട്ടികജാതി-വര്‍ഗത്തില്‍ പെട്ടവരും പിന്നാക്ക സമുദായങ്ങളും നരേന്ദ്രമോദിയെ നേതാവായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി ഇരുട്ടിലാണ്. ലജ്ജാവഹവും അടിസ്ഥാനരഹിതവുമായ ഇത്തരം പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.