Kerala

രാഹുൽ ​ഗാന്ധിക്ക് എടവണ്ണയിൽ വൻ വരവേൽപ്പ്; ലീഗ് പതാക ഉയർത്തി വേദിയിലേക്ക് സ്വീകരണം

Posted on

മലപ്പുറം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് നൽകിയിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്.

തുട‍ർന്ന് എടവണ്ണയിലൊരുക്കിയ പൊതുപരിപാടിയിലേക്ക് രാഹുലെത്തി. മുസ്ലിം ലീഗ്, കെഎസ്‍യു, കോൺഗ്രസ് പതാകകൾ വീശിയാണ് പ്രവ‍ർത്തർ രാഹുലിന് വേദിയിലേക്ക് സ്വീകരണം നൽകിയത്. നേരത്തെ ലീഗിന്റെ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് അരീക്കോട് സംഘർഷം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലീ​ഗ് പതാക ഉയ‍ർത്തിയുള്ള സ്വീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version