Kerala
കമ്മീഷൻ ഫോർ മെൻ ഇവിടെ ആവശ്യമുണ്ട്; ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമർശനങ്ങൾ തുടരും: രാഹുൽ ഈശ്വർ
കൊച്ചി: ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമർശനങ്ങൾ തുടരുമെന്ന് രാഹുൽ ഈശ്വർ. തനിക്ക് ജയിലിൽ പോകാൻ പേടിയോ മടിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷൻ ഫോർ മെൻ ഇവിടെ ആവശ്യമുണ്ട്. തന്നെപ്പോലൊരാൾ പ്രിവിലേജ്ഡ് ബാക്ക്ഗ്രൗണ്ടിൽ നിന്ന് ആയതുകൊണ്ട് സപ്പോർട്ട് ചെയ്യാനാളുണ്ട്. സാധാരണക്കാരനായ ഒരാൾക്ക് പക്ഷേ അങ്ങനെയല്ല.
അയാൾ മാനസികമായി തകർന്നുപോകും. സപ്പോർട്ട് ഉണ്ടാവില്ല. അതുകൊണ്ടാണ് മെൻസ് കമ്മീഷൻ വേണ്ടതെന്നും രാഹുൽ പറഞ്ഞു.