Kerala

‘എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് സതീശന് വേണ്ടി’: പി വി അന്‍വര്‍

Posted on

മലപ്പുറം: ‘പുനര്‍ജനി’ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് മേല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍എസ്എസ് ബന്ധം ചാര്‍ത്തുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ.

പുനര്‍ജനി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിക്ക് മേല്‍ സതീശന്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. എഡിജിപി എം ആര്‍ ആജിത് കുമാറുമായി പ്രതിപക്ഷ നേതാവിന് ബന്ധമുണ്ട്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും പി വി അന്‍വര്‍ ആരോപിച്ചു.

അജിത് കുമാറിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള വാര്‍ത്താസമ്മേളനം വിളിക്കുന്നതിന് തൊട്ടുമുന്‍പ് ആ വിവരം തനിക്ക് ലഭിച്ചു. ഇക്കാര്യം അജിത് കുമാറിന്റെ സൈബര്‍ സംഘം അറിഞ്ഞു. ഇതിന് ശേഷം പ്രതിപക്ഷ നേതാവും എം ആര്‍ അജിത് കുമാറും ചര്‍ച്ച നടത്തിയെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version